വിലക്ക് ലംഘിച്ച പ്രവാസികൾ ഇനി ഗൾഫ് കാണില്ലെന്ന് കാസർകോട് കലക്ടർ;പുറത്തിറങ്ങിയവരെ വിരട്ടിയോടിച്ച് പോലീസ്

വിലക്ക് ലംഘിച്ച പ്രവാസികൾ ഇനി ഗൾഫ് കാണില്ലെന്ന് കാസർകോട് കലക്ടർ;പുറത്തിറങ്ങിയവരെ വിരട്ടിയോടിച്ച് പോലീസ്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് കാസർകോട് ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിന് പിന്നാലെ നിരോധനാജ്ഞയും പ്രഖ്യാപിച്ചതോടെ ജില്ല അക്ഷരാർഥത്തിൽ സ്തംഭിച്ച അവസ്ഥയിലാണ്

ജില്ലയിൽ 1500 ഓളം പോലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ അഞ്ച് എസ് പിമാരുടെ സംഘങ്ങളാണ് സുരക്ഷക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

നിയന്ത്രണങ്ങൾ ലംഘിച്ച രണ്ട് രോഗബാധിതരുടെ പാസ്‌പോർട്ട് കണ്ടുകെട്ടാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. രോഗം മറച്ചുവെച്ച് പൊതു സ്ഥലങ്ങളിൽ ഇറങ്ങി നടന്ന രോഗബാധിതരുടെ പാസ്‌പോർട്ടാണ് കണ്ടുകെട്ടിയത്. അവരിനി ഗൾഫ് കാണില്ലെന്ന് കലക്ടർ സജിത് ബാബു പറഞ്ഞു. വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു

99.99 ശതമാനം പേരും നിർദേശങ്ങളോട് സഹകരിക്കുന്നവരാണ്. ചിലർ എന്തുവന്നാലും ബാധകമല്ല എന്ന് കരുതുന്നവരും. അവരെ അതേ രീതിയിൽ നേരിടുമെന്നും കലക്ടർ വ്യക്തമാക്കി.

Share this story