സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകുമോ; ആശങ്ക വിട്ടൊഴിയാതെ ജനങ്ങൾ

സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകുമോ; ആശങ്ക വിട്ടൊഴിയാതെ ജനങ്ങൾ

സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം മാർക്കറ്റുകളിൽ വലിയ തിരക്കാണ് അനുഭവപെടുന്നത്. ലോക്ക് ഡൗൺ കാരണം ഭക്ഷ്യ ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്ക വിട്ടൊഴിയാതെ ജനങ്ങൾ. എന്നാൽ അവശ്യവസ്തുക്കൾ ലഭ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. അവശ്യവസ്തുകൾ വിൽപന നടത്തുന്ന വ്യാപര സ്ഥാപനങ്ങളെയും ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇന്നലെ രാത്രി എറണാകുളം പച്ചക്കറി മാർക്കെറ്റിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അവശ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ചിലർ രാത്രി തന്നെ മാർക്കറ്റിലേക്ക് എത്തിയത്. സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. കടകളിൽ തിരക്ക് സൃഷ്ടിക്കുന്നതും സാധനങ്ങൾ അനാവശ്യമായി വാങ്ങി കൂട്ടുന്നതും ഒഴിവാക്കണമെന്നാണ് സർക്കാർ നിർദേശം

Share this story