പുറത്തിറങ്ങാൻ പാസ്, സ്വകാര്യ വാഹനങ്ങൾക്ക് സത്യവാങ്മൂലം; നിയന്ത്രണങ്ങൾ ശക്തമാക്കി പോലീസ്

പുറത്തിറങ്ങാൻ പാസ്, സ്വകാര്യ വാഹനങ്ങൾക്ക് സത്യവാങ്മൂലം; നിയന്ത്രണങ്ങൾ ശക്തമാക്കി പോലീസ്

സംസ്ഥാനത്തെ ജനങ്ങൾക്ക് അവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാൻ പാസ് നിർബന്ധമാക്കി. പച്ചക്കറി, പലചരക്ക്, മെഡിക്കൽ സ്റ്റോർ, ടെലികോം ജീവനക്കാർ തുടങ്ങി അത്യാവശ്യം കാര്യങ്ങൾക്ക് പുറത്തിറങ്ങേണ്ടവർക്ക് കേരളം മുഴുവൻ പാസ് നൽകുമെന്ന് ഡിജിപി മാധ്യമങ്ങളെ അറിയിച്ചു

സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം. നിരത്തിലിറങ്ങുന്നവർ നൽകുന്ന വിവരങ്ങൾ പോലീസ് പരിശോധിക്കും. തെറ്റായ വിവരങ്ങൾ നൽകിയാൽ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു

മാധ്യമപ്രവർത്തകരെ തടയില്ല. എന്നാൽ ഇവർ തിരിച്ചറിയൽ രേഖ കൈവശം വെക്കണം. കൂടുതൽ ആളുകൾ പുറത്തിറങ്ങി വൈറസ് പരക്കാനുള്ള സാധ്യത കൂട്ടാൻ പാടില്ലെന്നും ഡിജിപി വ്യക്തമാക്കി.

Share this story