സന്നദ്ധ സേവനത്തിന് കൂടുതല്‍ യുവജനങ്ങള്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി

സന്നദ്ധ സേവനത്തിന് കൂടുതല്‍ യുവജനങ്ങള്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി

കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സേവനത്തിന് കൂടുതല്‍ യുവജനങ്ങള്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തി വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി സംസ്ഥാനത്തെ യുവജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചത്. ആരോഗ്യ പ്രവര്‍ത്തകരോട് നന്ദി ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി ഒര്‍മിപ്പിച്ചു. ആശുപത്രികളിലെ ക്ലീനിംഗ് സ്റ്റാഫും പാരമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടെ ഉള്ളവരെ ഈ സമയത്ത് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

അതേസമയം, ഇന്ന് സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ ആറ് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. രണ്ട് പേര്‍ കോഴിക്കോട് സ്വദേശികള്‍. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 105 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേരും ദുബായില്‍ നിന്ന് വന്നവരാണ്. ഒരാള്‍ ഖത്തറില്‍ നിന്നും മറ്റൊരാള്‍ യുകെയില്‍ നിന്നും വന്നു. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. രോഗം ബാധിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് 72460 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. 71994 പേര്‍ വീടുകളിലും 467 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

Share this story