കൊട്ടും പാട്ടുമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചാൽ പോര, സാമ്പത്തിക സഹായം നൽകണം; കേന്ദ്രത്തിനെതിരെ തോമസ് ഐസക്

കൊട്ടും പാട്ടുമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചാൽ പോര, സാമ്പത്തിക സഹായം നൽകണം; കേന്ദ്രത്തിനെതിരെ തോമസ് ഐസക്

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. അതീവ പ്രതിസന്ധിയുടെ കാലത്ത് പോലും കേന്ദ്രം സാമ്പത്തിക സഹായം നൽകുന്നില്ല. ആരോഗ്യമേഖലയിൽ എങ്കിലും കേന്ദ്രസർക്കാർ ഉടനടി പണം അനുവദിക്കണമെന്നും തോമസ് ഐസക് പറഞ്ഞു

സാമ്പത്തിക സഹായം ചർച്ച ചെയ്യാൻ സംസ്ഥാന ധനമന്ത്രിമാരുടെ വീഡിയോ കോൺഫറൻസ് വിളിക്കണം. തൊഴിലുറപ്പ് തൊഴിലാളികൾക്കും പെൻഷൻകാർക്കുമുള്ള പണം കൈകളിൽ എത്തിക്കാനുള്ള അധികസഹായം നൽകണം

സംസ്ഥാനത്ത് ഒരു തരത്തിലുമുള്ള പ്രയാസങ്ങൾ ജനങ്ങൾക്കുണ്ടാക്കില്ല. വിലക്കയറ്റമില്ലാതെ പിടിച്ചു നിർത്തും. ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. വലിയ വായിൽ കൊട്ടും പാട്ടുമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് യാതൊരു സഹായവും നൽകുന്നില്ലെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

Share this story