മാസപ്പിറവി കണ്ടു: നാളെ (വ്യാഴം) ശഅ്ബാൻ ഒന്ന്

മാസപ്പിറവി കണ്ടു: നാളെ (വ്യാഴം) ശഅ്ബാൻ ഒന്ന്

ശഅ്ബാൻ മാസപ്പിറവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിച്ചതിനാൽ മാർച്ച് 26 വ്യാഴാഴ്ച ശഅ്ബാൻ ഒന്നും അതനുസരിച്ച് ബറാഅത്ത് ദിനം (ശഅ്ബാൻ 15) ഏപ്രിൽ ഒമ്പത് വ്യാഴാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി, ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി,എന്നിവർ അറിയിച്ചു.

Share this story