മന്ത്രിസഭാ യോഗം ഇന്ന് ചേരും; ലോക്ക് ഡൗൺ തുടർ നടപടികൾ തീരുമാനമെടുക്കും

മന്ത്രിസഭാ യോഗം ഇന്ന് ചേരും; ലോക്ക് ഡൗൺ തുടർ നടപടികൾ തീരുമാനമെടുക്കും

രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാനായി സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. നിലവിൽ മാർച്ച് 31 വരെ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ഏപ്രിൽ 14 വരെ ലോക്ക് ഡൗൺ നീട്ടിക്കൊണ്ടു പോകേണ്ടതായുണ്ട്.

കേന്ദ്രത്തിന്റെ ഉത്തരവ് പരിശോധിച്ച ശേഷം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോയെന്ന കാര്യത്തിൽ മന്ത്രിസഭാ യോഗം തീരുമാനിക്കും. അവശ്യ സർവീസുകളായ ഭക്ഷണം, മരുന്ന് എന്നിവക്ക് മുടക്കുണ്ടാക്കില്ലെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത്. അതേസമയം കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തന സമയം ക്രമീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾ മന്ത്രിസഭാ യോഗം തീരുമാനിക്കും

കേരളത്തിൽ ഇതുവരെ 109 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 14 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾക്കടക്കം നിയന്ത്രണവുമേർപ്പെടുത്തിയിട്ടുണ്ട്.

Share this story