ലോക്ക് ഡൗണ്‍ ഇഫക്ട്: പരിശോധനക്കിറങ്ങിയ നഗരസഭാ ചെയര്‍പേഴ്‌സണും കൂട്ടര്‍ക്കും പോലീസിന്റെ അടി

ലോക്ക് ഡൗണ്‍ ഇഫക്ട്: പരിശോധനക്കിറങ്ങിയ നഗരസഭാ ചെയര്‍പേഴ്‌സണും കൂട്ടര്‍ക്കും പോലീസിന്റെ അടി

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാധനങ്ങള്‍ വില കൂട്ടി വില്‍ക്കുന്നുണ്ടോയെന്ന് പരിശോധനക്ക് ഇറങ്ങിയ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ള സംഘത്തിന് പോലീസിന്റെ മര്‍ദനം. ആള്‍ക്കൂട്ടമാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് ആളറിയാതെ മര്‍ദിക്കുകയായിരുന്നു.

കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണും സെക്രട്ടറിയും അടങ്ങുന്ന സംഘത്തിനാണ് പോലീസിന്റെ മര്‍ദനം. ഇവര്‍ കടകളില്‍ പരിശോധന നടത്തി നില്‍ക്കവെയാണ് പോലീസിന്റെ വാഹനം പാഞ്ഞുവന്നതും എസ് ഐ അടക്കമുള്ളവര്‍ ചാടിയിറങ്ങി ലാത്തി ഉപയോഗിച്ച് മര്‍ദിച്ചതും.

കൂടുതല്‍ അടി വീഴുന്നതിന് മുമ്പ് സംഘം പോലീസിനോട് കാര്യങ്ങള്‍ പറയുകയായിരുന്നു. അബദ്ധം മനസ്സിലായ പോലീസ് സംഘം ഇവരോട് ക്ഷമാപണം നടത്തിയ ശേഷമാണ് മടങ്ങിയത്.

ലോക്ക് ഡൗണ്‍ ഇഫക്ട്

ലോക്ക് ഡൗണ്‍ ഇഫക്ട്: പരിശോധനക്കിറങ്ങിയ നഗരസഭാ ചെയര്‍പേഴ്‌സണും കൂട്ടര്‍ക്കും പോലീസിന്റെ അടി read more… https://metrojournalonline.com/kerala/2020/03/26/kondotty-police.html

Posted by Metro Journal Online on Thursday, March 26, 2020

Share this story