ഭാര്യയെ ജോലിക്ക് എത്തിക്കാനാണ് ലോക്ക് ഡൗൺ ദിനത്തിൽ പോയത്; വിശദീകരണവുമായി സക്കീർ ഹുസൈൻ

ഭാര്യയെ ജോലിക്ക് എത്തിക്കാനാണ് ലോക്ക് ഡൗൺ ദിനത്തിൽ പോയത്; വിശദീകരണവുമായി സക്കീർ ഹുസൈൻ

ലോക്ക് ഡൗൺ ദിനത്തിൽ തന്റെ കാർ തടഞ്ഞ പോലീസുകാരനോട് തട്ടിക്കയറിലെ സംഭവത്തിൽ വിശദീകരണവുമായി സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ. കെ എസ് എഫ് ഇ ജീവനക്കാരിയായ തന്റെ ഭാര്യയെ ജോലിക്ക് എത്തിക്കാനാണ് പോയതെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വോയ്‌സ് നോട്ട് വഴി ഇയാൾ വിശദീകരിക്കുന്നു

പോലീസുമായി സക്കീർ ഹുസൈൻ തർക്കിക്കുന്നതും ഞാൻ സിപിഎം കളമശ്ശേരി എരിയാ സെക്രട്ടറി ആണെന്ന് പറയുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തർക്കത്തിന്റെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നും സക്കീർ ഹുസൈൻ ആരോപിക്കുന്നു.

നിയമം പരിപൂർണമായി പാലിക്കുന്നു. എന്നാൽ സ്വന്തമായി വാഹനം ഓടിക്കാനറിയാത്ത ഭാര്യയെ സർക്കാർ നിർദേശപ്രകാരം തുറന്ന കെഎസ്എഫ്ഇ ആലുവ ബ്രാഞ്ചിൽ ആക്കി ഉച്ചക്ക് തിരികെ കൊണ്ടുവരുന്നതിന് പോയതാണെന്നും സക്കീർ ഹുസൈൻ പറയുന്നു.

നിയമം പരിപൂർണ്ണമായും പാലിക്കുന്നു 'സ്വന്തമായി വാഹനം ഓടിക്കാൻ അറിയാത്ത ഭാര്യയെ സർക്കാരിൻ്റെ നിർദ്ദേശപ്രകാരം തുറന്നKSFEആലുവ ബ്രാഞ്ചിൽ ആക്കി ഉച്ചക്ക് തിരികെ കൊണ്ടുവരുന്നതിനായി പോയതാണ് ഒരിക്കലും സർക്കാർ നിർദ്ദേശം ലംഘിച്ചതല്ല ഷൂട്ട് ചെയ്ത് ജന്മ ഭ്രൂമി ലേഖകൻ വഴി പുറത്ത് വിട്ട പോലീസുകാരൻ ഉദ്ദേശിച്ചത് എന്താണ്

Posted by Zakirhusain Va on Wednesday, March 25, 2020

Share this story