വയനാട്ടിൽ നോഡൽ ഓഫീസറായി നിയമിച്ചത് സെൽഫ് ക്വാറന്റൈൻ ആവശ്യപ്പെട്ട ഡോക്ടറെ

വയനാട്ടിൽ നോഡൽ ഓഫീസറായി നിയമിച്ചത് സെൽഫ് ക്വാറന്റൈൻ ആവശ്യപ്പെട്ട ഡോക്ടറെ

സെൽഫ് ക്വാറന്റൈനിൽ കഴിയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയ ഡോക്ടറെ വയനാട് നോഡൽ ഓഫീസറായി നിയമിച്ച് ഉത്തരവ്. ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കാണ് അവധിക്കായി കത്ത് നൽകി രണ്ട് ദിവസത്തിന് ശേഷം നോഡൽ ഓഫീസറായി നിയമനം നൽകിയിരിക്കുന്നത്.

മകൻ ബംഗളൂരുവിൽ നിന്ന് എത്തിയതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെ മറ്റൊരു ഡോക്ടറെ കാണിക്കുകയും മകന്റെ സാമ്പിൾ പരിശോധനക്ക് അയക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തനിക്ക് സെൽഫ് ക്വാറന്റൈൻ ആവശ്യമുണ്ടെന്ന് ഡോക്ടർ ആരോഗ്യ വകുപ്പിന് കത്ത് നൽകിയത്.

24ന് നൽകിയ കത്ത് ആരോഗ്യ വകുപ്പ് 25ന് ഫയൽ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ മൂന്നാം ദിവസം ഡോക്ടറെ വയനാട് ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല ഏൽപ്പിച്ച് ഉത്തരവിറക്കുകയായിരുന്നു.

Share this story