ലോക്ക് ഡൗൺ: മദ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശ്ശൂരിൽ യുവാവിന്റെ ആത്മഹത്യ

ലോക്ക് ഡൗൺ: മദ്യം ലഭിക്കാത്തതിനെ തുടർന്ന് തൃശ്ശൂരിൽ യുവാവിന്റെ ആത്മഹത്യ

തൃശ്ശൂരിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. തൂവാനൂർ സ്വദേശി സനോജ്(35) ആണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ ആത്മഹത്യ മദ്യം ലഭിക്കാത്തതിനെ തുടർന്നാണെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു

രണ്ട് ദിവസമായി മദ്യം ലഭിക്കാത്തതിനെ തുടർന്ന് സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഇയാൾ അവിവാഹിതനാണ്. സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടർന്ന് ബീവറേജസ് ഔട്ട് ലെറ്റുകൾ അടച്ചിട്ടത് കനത്ത പ്രത്യാഘാതത്തിന് വഴിവെക്കുമെന്ന് മന്ത്രി കടകം പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിരവധി പേരെയാണ് അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഡി അഡിക്ഷൻ സെന്ററുകളിലേക്ക് മാറ്റിയത്.

Share this story