1050 കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചു; 52,000ലേറെ പേർക്ക് ഭക്ഷണം നൽകി

1050 കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചു; 52,000ലേറെ പേർക്ക് ഭക്ഷണം നൽകി

സംസ്ഥാനത്തെമ്പാടുമായി 1050 കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 185 കമ്മ്യൂണിറ്റി കിച്ചണുകൾ നഗരത്തിലാണ്. 934 എണ്ണം പഞ്ചായത്തുകളിലും.

നാളെയോടെ സംസ്ഥാനത്താകെ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണുകൾ സുഗമമായി മുന്നോട്ടു പോകുന്നുണ്ട്. 52,000ലേറെ പേർക്ക് ഇന്നലെ ഭക്ഷണം നൽി

കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് നൂതന ആശയങ്ങൾ വികസിപ്പിക്കാൻ ബ്രേക്ക് കൊറോണ പദ്ധതി ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി ആളുകളിൽ നിന്ന് ആശയം തേടുന്നുണ്ട്. സംസ്ഥാനത്തെ മെഡിക്കൽ, എൻജിനീയറിംഗ് എൻട്രൻസുകൾ മാറ്റിവെച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പുതുക്കിയ തീയതിയും അപക്ഷേ ക്ഷണിക്കുന്നതടക്കമുള്ള കാര്യങ്ങളും പിന്നീട് തീരുമാനിക്കും.

വെന്റിലേറ്റർ, സുരക്ഷാ കവചങ്ങൾ, എൻ 95 മാസ്‌ക്, ഓക്സിജൻ സിലിണ്ടറുകൾ, ബയോ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിന് വിവിധ തലത്തിലുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു

Share this story