സംസ്ഥാനത്തേക്ക് മരുന്ന് എത്തിക്കാൻ എയർ ഏഷ്യക്ക് അനുമതി; റേഷൻ വിതരണം ഏപ്രിൽ 2 മുതൽ

സംസ്ഥാനത്തേക്ക് മരുന്ന് എത്തിക്കാൻ എയർ ഏഷ്യക്ക് അനുമതി; റേഷൻ വിതരണം ഏപ്രിൽ 2 മുതൽ

സംസ്ഥാനത്തേക്ക് മരുന്നുകൾ എത്തിക്കാൻ എയർ ഏഷ്യക്ക് അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. അടുത്ത മാസം രണ്ട് മുതൽ സർവീസ് പെൻഷനുകൾ നൽകി തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ട്രഷറികൾ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ പ്രവർത്തിക്കും

റേഷൻ വിതരണം ഏപ്രിൽ 1 മുതൽ ആരംഭിക്കും. ഭക്ഷ്യ സ്റ്റോക്കിന്റെ കാര്യത്തിൽ ആശങ്ക വേണ്ട. ഓൺലൈൻ വഴി ഭക്ഷ്യ സാധനങ്ങൾ എത്തിക്കാനും ശ്രമിക്കുന്നുണ്ട്. സൗജന്യ കിറ്റുകൾ വേണ്ടാത്തവർ സർക്കാരിനെ വിവരം അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ നിർദേശ പ്രകാരം മദ്യം ലഭ്യമാക്കും. എക്‌സൈസ് ഇതിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിലക്കറ്റയം തടയാൻ നടപടികൾ നടക്കുന്നുണ്ട്. പ്രത്യേക സ്‌ക്വാഡുകൾ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this story