സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; സമൂഹ വ്യാപനം പരിശോധിക്കാൻ റാപ്പിഡ് ടെസ്റ്റുകൾ

സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; സമൂഹ വ്യാപനം പരിശോധിക്കാൻ റാപ്പിഡ് ടെസ്റ്റുകൾ

സംസ്ഥാനത്ത് ഇന്ന് ആറ് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ട് പേർക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

സമൂഹ വ്യാപനം ഉണ്ടായോയെന്ന് പരിശോധിക്കാൻ റാപ്പിഡ് ടെസ്റ്റുകൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് 165 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്.

1,34,370 പേരെയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് മാത്രം 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേർ രോഗവിമുക്തി നേടി. ഇന്ന് ദു:ഖകരമായ ദിവസമാണെന്നും കൊച്ചിയിലെ കൊവിഡ് മരണം പരാമർശിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

6067 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതിൽ 5276 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. വെന്റിലേറ്റർ, സുരക്ഷാ കവചങ്ങൾ, എൻ 95 മാസ്‌ക്, ഓക്‌സിജൻ സിലിണ്ടറുകൾ, ബയോ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിന് വിവിധ തലത്തിലുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു

Share this story