ഓശാനക്ക് കുരുത്തോല വിതരണം പാടില്ല, പെസഹക്ക് കാൽ കഴുകൽ ചടങ്ങില്ല, കുരിശിന്റെ വഴിയും ഒഴിവാക്കണമെന്ന് സീറോ മലബാർ സഭ

ഓശാനക്ക് കുരുത്തോല വിതരണം പാടില്ല, പെസഹക്ക് കാൽ കഴുകൽ ചടങ്ങില്ല, കുരിശിന്റെ വഴിയും ഒഴിവാക്കണമെന്ന് സീറോ മലബാർ സഭ

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നതിന്റെ ഭാഗമായി ഇത്തവണ വിശുദ്ധവാര ചടങ്ങുകൾ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ നടത്തണമെന്ന് സീറോ മലബാർ സഭ. ഇതുസംബന്ധിച്ച് കർദിനാൾ ജോർജ് ആലഞ്ചേരി പള്ളികൾക്ക് സർക്കുലർ നൽകി

മെത്രാൻമാർക്കും വൈദികർക്കും ചുമതലപ്പെട്ട പള്ളികളിൽ ചടങ്ങ് അനുഷ്ഠിക്കാം. എന്നാൽ വിശ്വാസികളെ പങ്കെടുപ്പിക്കാൻ പാടില്ല. ഓശാന ദിവസം കുരുത്തോല വിതരണം നടത്തേണ്ടതില്ല. പെസഹാ ദിനത്തിൽ കാൽ കഴുകൽ ശുശ്രൂഷ പാടില്ല

ദു:ഖവെള്ളിയാഴ്ച കുരിശിന്റെ വഴി നടത്തേണ്ടതില്ല. ഉയിർപ്പ് ചടങ്ങുകൾ രാത്രിയിൽ നടത്തേണ്ടതില്ല. പകരം ഈസ്റ്റർ ദിവസം പകൽ കുർബാന നടത്തിയാൽമതിയെന്നും സർക്കുലറിൽ പറയുന്നു.

Share this story