സംസ്ഥാനത്തെ കൊവിഡ് മരണം: മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് മരണം: മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ലെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മൃതദേഹം ഭാര്യക്കും മകൾക്കും വീഡിയോ വഴി കാണിച്ചു കൊടുത്തു. കൊവിഡ് രോഗം ബാധിച്ചുള്ള മരണമായതിനാൽ പ്രോട്ടോക്കോൾ അനുസരിച്ചാകും സംസ്‌കാരം നടത്തുക

ജില്ലാ കലക്ടർ ഇക്കാര്യം ഇമാമനമായി സംസാരിച്ചിട്ടുണ്ട്. ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകാനാകില്ല. മൃതദേഹം പാക്ക് ചെയ്താൽ ആരെയും കാണിക്കുകയോ തുറക്കുകയോ ചെയ്യില്ലെന്നും മന്ത്രി വ്യക്തമാക്കി

സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരിൽ നാല് പേരുടെ നില ഗുരുതരമാണെന്നും മന്ത്രി വ്യക്തമാക്കി. ചിലർ പ്രായമുള്ളവരാണ്. ചിലർക്ക് മറ്റ് രോഗങ്ങളുമുണ്ട്. എന്നാലും പരമാവധി ജാഗ്രത പുലർത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു

Share this story