മൊട്ടു സൂചി വാങ്ങാൻ അഞ്ച് കിലോമീറ്റർ ദൂരം; വാഹനം അപ്പോൾ തന്നെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

മൊട്ടു സൂചി വാങ്ങാൻ അഞ്ച് കിലോമീറ്റർ ദൂരം; വാഹനം അപ്പോൾ തന്നെ കസ്റ്റഡിയിൽ എടുത്ത് പോലീസ്

കൊവിഡിനെ ചെറുക്കാൻ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും ചിലയാളുകൾക്ക് വീട്ടിൽ ഇരുപ്പുറക്കില്ല. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തുപോകുന്നവരെ മനസ്സിലാക്കാം. എന്നാൽ ഇല്ലാത്ത കാരണം പറഞ്ഞ് വെറുതെ റോഡിൽ കറങ്ങി നടക്കുന്നവരാണ് പോലീസിന് തലവേദനയാകുന്നത്.

പുറത്തിറങ്ങുന്നവർ പോലീസിനോട് പറയുന്ന കാരണങ്ങൾ അതിലും രസകരമാണ്. കഴിഞ്ഞ ദിവസം അടൂർ പറക്കേട് ഭാഗത്ത് ഇരുചക്രവാഹനത്തിൽ വന്ന യാത്രക്കാരനെ നിർത്തിയ പോലീസ് ആവശ്യം കേട്ട് ഞെട്ടി. മൊട്ടു സൂചി വാങ്ങാൻ കടയിൽ പോകുന്നുവെന്നായിരുന്നു ഇയാളുടെ മറുപടി

ആദ്യമൊന്ന് അമ്പരന്നുവെങ്കിലും മൊട്ടു സൂചിക്കാരന്റെ വാഹനം അപ്പോൾ തന്നെ പോലീസ് പൊക്കി. വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയാണ് പോലീസ് ഇയാളെ തടഞ്ഞത്. അഞ്ച് കിലോമീറ്റർ ദൂരമൊക്കെ മൊട്ടു സൂചി വാങ്ങാൻ ഇറങ്ങിയ ആൾ പിന്നീട് തിരിച്ച് നടന്നു പോകേണ്ട സ്ഥിതിയായിരുന്നു.

Share this story