നൗഷാദിന്റെ കരുണ വറ്റുന്നില്ല; ഇത്തവണ ആശ്വാസമായത് തെരുവിൽ കുടുങ്ങിയവർക്ക് ഭക്ഷണം നൽകി

നൗഷാദിന്റെ കരുണ വറ്റുന്നില്ല; ഇത്തവണ ആശ്വാസമായത് തെരുവിൽ കുടുങ്ങിയവർക്ക് ഭക്ഷണം നൽകി

പ്രളയകാലത്ത് എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടി വസ്ത്രം തേടിയിറങ്ങിയവരെ ഞെട്ടിച്ചയാളായിരുന്നു കൊച്ചി ബ്രോഡ് വേയിൽ തെരുവ് കച്ചവടം നടത്തുന്ന നൗഷാദ്. തന്റെ കടയിലുള്ള എല്ലാ വസ്ത്രങ്ങളും പ്രളയദുരിത ബാധിതർക്ക് വേണ്ടി എടുത്തു കൊടുത്ത നൗഷാദിന്റെ പ്രവൃത്തി ഏറെ പ്രശംസിക്കപ്പെട്ടതാണ്. ഇപ്പോൾ കൊറോണ കാലത്തും നൗഷാദ് അവശതയനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുകയാണ്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ തെരുവിൽ കുടുങ്ങിയവർക്ക് ഭക്ഷണവുമായാണ് നൗഷാദ് എത്തിയത്. സുഹൃത്തിന്റെ വാഹനത്തിൽ കൊച്ചി നഗരത്തിലെ തെരുവുകളിൽ കുടുങ്ങിയവർക്ക് നൗഷാദ് പൊതിച്ചോറുകൾ വിതരണം ചെയ്യുകയായിരുന്നു. നൂറോളം പേരുടെ വിശപ്പാണ് ഇന്നേ ദിവസം നൗഷാദ് മാറ്റിയത്. വരും ദിവസങ്ങളിലും പൊതിച്ചോറ് വിതരണം തുടരാനാണ് നൗഷാദിന്റെ തീരുമാനം

Share this story