വൃദ്ധൻ കടത്തിണ്ണയിൽ മരിച്ച നിലയിൽ; മദ്യം കിട്ടാത്തിനാൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് നാട്ടുകാർ

വൃദ്ധൻ കടത്തിണ്ണയിൽ മരിച്ച നിലയിൽ; മദ്യം കിട്ടാത്തിനാൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് നാട്ടുകാർ

ആലപ്പുഴയിൽ വൃദ്ധനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. കിടങ്ങംപമ്പറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്തുള്ള കടത്തിണ്ണയിലാണ് മൃതദേഹം കണ്ടെത്തിയത്. കാർത്തികപ്പള്ളി സ്വദേശി ഹരിദാസനാണ് മരിച്ചത്.

ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തെ മദ്യഷോപ്പുകളെല്ലാം അടച്ചതോടെ മദ്യം ലഭിക്കാത്തതിനെ തുടർന്ന് ഇയാൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. പലരോടും മദ്യം ചോദിച്ച് ഇയാൾ സമീപിച്ചിരുന്നു. തൊട്ടടുത്ത ഷാപ്പിൽ പോയും മദ്യം ചോദിച്ചിരുന്നു. ക്ഷേത്രത്തിലെ പുള്ളുവൻപാട്ടുകാരനാണ് മരിച്ച ഹരിദാസൻ

Share this story