മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ഫോണിൽ ചർച്ച നടത്തി; കർണാടകക്കെതിരെ പരാതി നൽകി പിണറായി

മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ഫോണിൽ ചർച്ച നടത്തി; കർണാടകക്കെതിരെ പരാതി നൽകി പിണറായി

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികൾ വിലയിരുത്തുന്നതിനായി നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ ചർച്ച നടത്തി. കേരളം, കർണാടക, തെലങ്കാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്.

കേരളാ കർണാടക അതിർത്തി റോഡുകളിൽ മണ്ണ് കൊണ്ടുവന്നിട്ട് തടഞ്ഞ കർണാടകയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പരാതി നൽകി. തലശ്ശേരി-കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത്.

കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാന പാതയാണിത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഭക്ഷ്യസാധനങ്ങൾക്ക് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ചരക്കുനീക്കം സ്തംഭിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയ കാര്യവും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു….

Posted by Pinarayi Vijayan on Friday, March 27, 2020

Share this story