അതിർത്തി തുറക്കില്ലെന്ന് കർണാടക, പ്രശ്‌നം വഷളാക്കരുതെന്ന് കേരളം; ഇടപെടാമെന്ന് കേന്ദ്രമന്ത്രി

അതിർത്തി തുറക്കില്ലെന്ന് കർണാടക, പ്രശ്‌നം വഷളാക്കരുതെന്ന് കേരളം; ഇടപെടാമെന്ന് കേന്ദ്രമന്ത്രി

കേരളത്തിലേക്കുള്ള അതിർത്തി റോഡുകളിൽ ലോറിയിൽ മണ്ണു കൊണ്ട് വന്നിട്ട് ഗതാഗതം തടഞ്ഞ കർണാടകത്തിന്റെ നടപടിയിൽ രോഷം പുകയുന്നു. കേരളം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിർത്തി തുറക്കില്ലെന്നാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ വ്യക്തമാക്കിയത്.

മാക്കൂട്ടത്ത് ഉൾപ്പെടെയാണ് കർണാടക റോഡിൽ മണ്ണ് കൊണ്ടുവന്നിട്ടത്. ഇത് ചരക്കുനീക്കത്തെ കാര്യമായി ബാധിക്കുകയാണ്. രണ്ട് ദിവസമായി തുടരുന്ന പ്രശ്‌നത്തിൽ പരിഹാരം കാണാൻ ശ്രമിക്കുകയാണെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.

ചരക്കുവാഹനങ്ങളടക്കം ചെക്ക് പോസ്റ്റിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതേ തുടർന്ന് അവശ്യ സാധനങ്ങൾ ഉൾപ്പെടെ കേരളത്തിലേക്ക് എത്തിക്കാനാകാത്ത സ്ഥിതിയുമാണ്. സാധനങ്ങൾ ശേഖരിക്കാൻ പാസുമായി പോയ വാഹനങ്ങളാണ് തിരിച്ചു വരാൻ കഴിയാതെ അതിർത്തിയിൽ കുടുങ്ങിയത്. കർണാടക പോലീസ് തങ്ങളെ മർദിച്ചുവെന്നടക്കം ലോറി ഡ്രൈവർമാർ പരാതി ഉന്നയിക്കുന്നുമുണ്ട്

വിഷയം ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു കർണാടകിയൽ നിന്നുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ പ്രതികരണം. ഇടപെടുമെന്നും പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this story