ഏത്തമീടീപ്പിച്ച സംഭവം; യതീഷ് ചന്ദ്രക്കെതിരെ നടപടിയുണ്ടായേക്കും

ഏത്തമീടീപ്പിച്ച സംഭവം; യതീഷ് ചന്ദ്രക്കെതിരെ നടപടിയുണ്ടായേക്കും

കണ്ണൂരിൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയവരെ കൊണ്ട് ഏത്തമീടീപ്പിച്ച സംഭവത്തിൽ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും. സംഭവത്തിൽ യതീഷ് ചന്ദ്ര ഇന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് വിശദീകരണം നൽകും. ഏത്തമീടീപ്പിച്ച സംഭവത്തിൽ യതീഷ് ചന്ദ്രയെ ശാസിക്കുമെന്നാണ് അറിയുന്നത്.

എസ് പിയുടെ വിശദീകരണത്തിന് ശേഷം നടപടി സംബന്ധിച്ച് തീരുമാനമാകും. ഇന്നലെ വാർത്താ സമ്മേളനത്തിൽ എസ് പിയുടെ നടപടിയെ മുഖ്യമന്ത്രി തള്ളിയിരുന്നു. സംസ്ഥാനത്ത് ഇന്ന് സ്ഥിതിഗതികൾ ശാന്തമാണ്. പോലീസ് കർശന പരിശോധന ആരംഭിച്ചതോടെ ആളുകൾ പുറത്തേക്ക് അധികം ഇറങ്ങാതെ വീടുകളിൽ തന്നെ കഴിയുകയാണ്. പരിശോധനക്ക് ഡ്രോൺ ക്യാമറകളും പോലീസ് ഉപയോഗിക്കുന്നുണ്ട്.

ഞായറാഴ്ച മാർക്കറ്റുകളിലെ തിരക്ക് അടക്കം കണക്കിലെടുത്താണ് പരിശോധനക്കായി പോലീസ് ഡ്രോൺ ക്യാമറകൾ ഇറക്കിയത്. അടുത്ത ഘട്ടത്തിൽ സൈറൺ ഉൾപ്പെടെയുള്ള ഡ്രോണുകൾ പരിശോധനക്കായി ഉപയോഗിക്കും.

Share this story