കാമുകിയെ ചൊല്ലി തർക്കം മൂത്തൂ; കൊല്ലത്ത് യുവാവിന് വെട്ടേറ്റു, പ്രതി പിടിയിൽ

കാമുകിയെ ചൊല്ലി തർക്കം മൂത്തൂ; കൊല്ലത്ത് യുവാവിന് വെട്ടേറ്റു, പ്രതി പിടിയിൽ

കൊല്ലം പോരുവഴിയിൽ കാമുകിയെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. പോരുവഴി ഇടയ്ക്കാട് സ്വദേശി അതുൽരാജിനാണ് വെട്ടേറ്റത്. പ്രതി വൈശാഖിനെ പോലീസ് പിടികൂടി.

വൈശാഖിന്റെ മുൻ കാമുകി നിലവിൽ അതുൽരാജിന്റെ കാമുകി ആയതാണ് തർക്കത്തിന് കാരണം. വെള്ളിയാഴ്ച ഇടയ്ക്കാട് മാർക്കറ്റ് ജംഗ്ഷനിൽ വെച്ചാണ് ആക്രമണമുണ്ടായത്. കൈപ്പത്തിക്ക് ഗുരുതരമായി പരുക്കേറ്റ അതുൽരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രതിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഇയാൾ നിരവധി കേസുകളിലെ പ്രതിയും കഞ്ചാവിന് അടിമയുമാണ്.

Share this story