അതിഥി തൊഴിലാളികളെ സമരത്തിന് പ്രേരിപ്പിച്ചതാരാണെന്ന് നന്നായി അറിയാം, അത് പിന്നെ നോക്കാമെന്ന് കോട്ടയം കലക്ടർ

അതിഥി തൊഴിലാളികളെ സമരത്തിന് പ്രേരിപ്പിച്ചതാരാണെന്ന് നന്നായി അറിയാം, അത് പിന്നെ നോക്കാമെന്ന് കോട്ടയം കലക്ടർ

കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട്ട് അതിഥി തൊഴിലാളികൾ റോഡ് ഉപരോധിച്ച സംഭവത്തിൽ പ്രതികരണവുമായി ജില്ലാ കലക്ടർ പി കെ സുധീർബാബു. തൊഴിലാളികൾക്ക് വേണ്ട എല്ലാ കാര്യവും അധികൃതർ ചെയ്തു കൊടുത്തിട്ടുണ്ട്. ഇവരുടെ എല്ലാ കാര്യങ്ങളും നോക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്

അവർക്ക് ചെയ്തു കൊടുക്കേണ്ടതെല്ലാം ചെയ്യും. അതിന് വിരുദ്ദമായി ആരെന്ത് ചെയ്താലും ശക്തമായ നടപടിയുണ്ടാകും. വീട്ടുടമസ്ഥരായാലും സമരക്കാരായാലും നടപടിയുണ്ടാകും. ഇതിനിപ്പോ പ്രേരിപ്പിച്ചത് ആരാണെന്ന് എനിക്ക് നന്നായി അറിയാം. അത് പിന്നെ നോക്കാം എന്നായിരിന്നു കലക്ടറുടെ വാക്കുകൾ

ഭക്ഷണം ലഭിക്കാതെയാണ് അതിഥി തൊഴിലാളികൾ സമരം ചെയ്തത് എന്നായിരുന്നു വാർത്താ ചാനലുകൾ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഭക്ഷണമല്ല തങ്ങളുടെ പ്രശ്‌നം നാട്ടിലേക്ക് പോകാൻ വാഹനം വേണമെന്നാണ് അതിഥി തൊഴിലാളികൾ ആവശ്യപ്പെട്ടത്.

കമ്മ്യൂണിറ്റി കിച്ചൺ വഴി ഇവർക്ക് ഭക്ഷണം നൽകിയപ്പോൾ പാകം ചെയ്ത ഭക്ഷണം വേണ്ടെന്നായിരുന്നു ഇവരുടെ മറുപടി. അതിനാൽ സ്വയം പാകം ചെയ്യാൻ പറ്റുന്ന ധാന്യങ്ങളും മറ്റും നൽകി. നാട്ടിലേക്ക് പോകണമെന്നാണ് അവർ പറയുന്നത്. ഇപ്പോൾ അതിനുള്ള സാഹചര്യമല്ലെന്നും കലക്ടർ വ്യക്തമാക്കി

Share this story