രോഗി മരിച്ച ഘട്ടത്തിലെങ്കിലും അതിർത്തി തുറക്കാൻ കർണാടക തയ്യാറാകണമെന്ന് മന്ത്രി ചന്ദ്രശേഖരൻ

രോഗി മരിച്ച ഘട്ടത്തിലെങ്കിലും അതിർത്തി തുറക്കാൻ കർണാടക തയ്യാറാകണമെന്ന് മന്ത്രി ചന്ദ്രശേഖരൻ

തലപ്പാടിയിൽ കർണാടക പോലീസ് അതിർത്തി തുറന്നു കൊടുക്കാത്തത് കൊണ്ട് രോഗി ചികിത്സ ലഭിക്കാതെ മരിച്ച സംഭവം വേദനിപ്പിക്കുന്നതെന്ന് സംസ്ഥാന റവന്യു വകുപ്പ് ഇ ചന്ദ്രശേഖരൻ. അതിർത്തികൾ അടച്ച സംഭവത്തിൽ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം

രോഗി മരിച്ച ഈ ഘട്ടത്തിലെങ്കിലും കർണാടക സർക്കാർ പുനരാലോചന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് ബാധയെ നേരിടുന്നതിന് സാധ്യമായ എല്ലാ ശ്രമവും കേരളം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

അത്യാസന്ന നിലയിലുള്ള 75 കാരിയെയും കൊണ്ട് പോയ ആംബുലൻസ് അതിർത്തിയിൽ തടയുകയായിരുന്നു. കേണപേക്ഷിച്ചിട്ടും അതിർത്തി കടത്തി വിടാൻ കർണാടക പോലീസ് തയ്യാറായിരുന്നില്ല. തിരിച്ചു വീട്ടിലേക്ക് എത്തിയപ്പോഴേക്കും ഇവർ മരിക്കുകയായിരുന്നു.

Share this story