അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ ലംഘിച്ചാല്‍ കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍

അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ ലംഘിച്ചാല്‍ കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി സുനില്‍കുമാര്‍

അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ ലംഘിക്കുകയോ റോഡിലിറങ്ങി പ്രതിഷേധിക്കുന്ന സംഭവങ്ങളോ ഉണ്ടായാല്‍ കരാറുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. ലോക്ക് ഡൗണ്‍ കാലാവധി കഴിഞ്ഞാല്‍ ഇവര്‍ക്ക് തിരികെ പോകാനുള്ള സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു

അതിഥി തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങളെല്ലാം സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ട്. താമസം, ഭക്ഷണം, മരുന്ന് എല്ലാ സഹായവും ചെയ്യുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലാവധി കഴിഞ്ഞാല്‍ നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യവുമൊരുക്കും. മന്ത്രി പറഞ്ഞു

നിലവിലെ സാഹചര്യത്തില്‍ അവരെ നാട്ടിലേക്ക് തിരിച്ചയക്കാനാകില്ല. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തരം തൊഴിലാളികളുടെ വിവരം അന്വേഷിച്ചു ഫോണ്‍ കോളുകള്‍ വരുന്നുണ്ട്. അതിനെല്ലാം കൃത്യമായി മറുപടി നല്‍കുന്നുണ്ട്. തൊഴിലാളികളെല്ലാം ഇവിടെ സുരക്ഷിതരാണ്

തൊഴിലാളികള്‍ താമസസ്ഥലം വിട്ടു പുറത്തുപോയാല്‍ അതിന് ഉത്തരവാദികള്‍ കോണ്‍ട്രാക്ടര്‍മാരായിരിക്കും. അത്തരം സാഹചര്യമുണ്ടായാല്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. തൊഴിലാളികള്‍ക്ക് സൗകര്യമൊരുക്കേണ്ടത് കരാറുകാരാണ്. ഇവരത് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ചെയ്തുകൊടുക്കും. എന്നാല്‍ കടുത്ത നടപടി കരാരുകാര്‍ക്കെതിരെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Share this story