തമിഴ്‌നാട്ടിൽ സമൂഹവ്യാപന ഭീതി; നിയന്ത്രണങ്ങൾ ശക്തമാക്കി സർക്കാർ

തമിഴ്‌നാട്ടിൽ സമൂഹവ്യാപന ഭീതി; നിയന്ത്രണങ്ങൾ ശക്തമാക്കി സർക്കാർ

കൊറോണ വൈറസ് സമൂഹ വ്യാപന ഭീതി ഭയന്ന് തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി. അവശ്യസാധനങ്ങളുടെ വിൽപ്പന ഉച്ചയ്ക്ക് രണ്ടര വരെയാക്കി ചുരുക്കി. പെട്രോൾ പമ്പുകൾ രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 2.30വരെ തുറക്കും. വാഹനങ്ങളെ രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെ ചെന്നൈ നഗരത്തിലേക്ക് പ്രവേശിപ്പിക്കു

മാർച്ച് 15ന് ശേഷം വിദേശത്ത് നിന്ന് എത്തിയവരെയും ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കും. സംസ്ഥാനത്ത് ഇതിനോടകം അമ്പത് പേർക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതിനോടകം കൊറോണ ബാധിതരുടെ എണ്ണം ആയിരം കടന്നു. പുതിയ കണക്കുകൾ പ്രകാരം 1024 പേർക്കാണ് കൊവിഡ് 19 ബാധിച്ചത്. 27 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചു.

Share this story