മദ്യം ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും ആത്മഹത്യ; കായംകുളം സ്വദേശി തൂങ്ങിമരിച്ചു

മദ്യം ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും ആത്മഹത്യ; കായംകുളം സ്വദേശി തൂങ്ങിമരിച്ചു

മദ്യം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. കായംകുളം സ്വദേശി രമേശാണ് തൂങ്ങിമരിച്ചത്. മദ്യം ലഭിക്കാത്തതിനെ തുടർന്ന് രമേശ് കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.

മദ്യലഭ്യത ഇല്ലാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. തൃശ്ശൂരിൽ വെങ്ങിണിശ്ശേരി സ്വദേശി ഷൈബുവാണ് ആത്മഹത്യ ചെയ്തത്. ആറാട്ടുകടവ് ചാലിൽ മുങ്ങിമരിച്ച നിലയിലാണ് ഷൈബുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഷൈബുവും മദ്യം ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. തൃശ്ശൂരിൽ തന്നെയാണ് മദ്യം ലഭിക്കാത്തതിനെ തുടർന്നുള്ള ആദ്യ മരണവും റിപ്പോർട്ട് ചെയ്തിരുന്നത്. കുന്നംകുളം സ്വദേശി സനോജായിരുന്നു ആത്മഹത്യ ചെയ്തത്.

Share this story