പായിപ്പാട് തൊഴിലാളി പ്രതിഷേധം: ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ; പോലീസ് അന്വേഷണം തുടരുന്നു

പായിപ്പാട് തൊഴിലാളി പ്രതിഷേധം: ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ; പോലീസ് അന്വേഷണം തുടരുന്നു

പായിപ്പാട് ലോക്ക് ഡൗൺ ലംഘിച്ച് ആയിരത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ റോഡിലിറങ്ങി പ്രതിഷേധിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശി മുഹമ്മദ് റിഞ്ചുവിനെയാണ് അറസ്റ്റ് ചെയ്തത്. തൊഴിലാളികളെ വിളിച്ചുവരുത്തി കൂട്ടം ചേരാൻ ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. തൊഴിലാളികൾക്കിടയിൽ അപദാവ പ്രചാരണം നടത്തിയാണ് ചിലർ ഇവരെ ഇളക്കിവിട്ടതെന്ന് ഏകദേശം വ്യക്തമായിരുന്നു. ഇതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. തൊഴിലാളികൾക്കിടയിൽ പ്രചരിച്ച വാട്‌സാപ്പ് സന്ദേശങ്ങളും ഇത് പ്രചരിപ്പിച്ചവരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്

തിരികെ നാട്ടിലേക്ക് പോകാൻ വാഹനം ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ഇതര സംസ്ഥാന തൊഴിലാളികൾ റോഡിലിറങ്ങി പ്രതിഷേധിച്ചത്. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഇവർ തിരികെ പോകാൻ തയ്യാറായതും.

Share this story