പായിപ്പാട് പ്രതിഷേധം: പിന്നിൽ കുബുദ്ധികളുണ്ടെന്ന് മുഖ്യമന്ത്രി; കേരളത്തെ താറടിച്ച് കാണിക്കാനുള്ള ഗൂഢനീക്കം

പായിപ്പാട് പ്രതിഷേധം: പിന്നിൽ കുബുദ്ധികളുണ്ടെന്ന് മുഖ്യമന്ത്രി; കേരളത്തെ താറടിച്ച് കാണിക്കാനുള്ള ഗൂഢനീക്കം

കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികൾ ലോക്ക് ഡൗൺ ലംഘിച്ച് റോഡിലിറങ്ങി പ്രതിഷേധിച്ചതിന് പിന്നിൽ കുബുദ്ധികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നോ അതിലധികമോ ശക്തികൾ ഇതിന് പിന്നിലുണ്ട്. അവരെ കണ്ടെത്താൻ പോലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്

തൊഴിലാളികൾക്കായി ഭക്ഷണം, വൈദ്യസഹായം എല്ലാം ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ട്. എവിടെയും ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കുന്ന അവസ്ഥയില്ല. അവരുടെ ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് സാധിച്ചു കൊടുക്കാൻ നടപടിയെടുത്തു. അവർക്ക് നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ആ യാത്ര ഇപ്പോൾ നടക്കില്ല

ഇത് സംസ്ഥാന സർക്കാർ തീരുമാനിച്ച് നടപ്പാക്കേണ്ട കാര്യമല്ല. രാജ്യമാകെ നടപ്പാക്കേണ്ട രീതി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും പ്രഖ്യാപിച്ചപ്പോൾ അതിനോട് അണിചേരുന്ന നിലപാടാണ് സംസ്ഥാനം സ്വീകരിച്ചത്. അറിയാവുന്ന കാര്യങ്ങളെല്ലാം മാറ്റിവെച്ചു കൊണ്ടുള്ള കൂടിച്ചേരലാണ് നടന്നത്. പിന്നിൽ ആസൂത്രിതമായ പദ്ധതിയുണ്ട്.

കേരളം കൊവിഡ് പ്രതിരോധത്തിൽ നേടിയ മുന്നേറ്റത്തെ താറടിച്ച് കാണിക്കാനുള്ള കുബുദ്ധികളുടെ ശ്രമം അതിൽ കാണാം. അതിഥി തൊഴിലാളികളെ ഇളക്കിവിടാനാണ് ശ്രമമുണ്ടായതെന്നും മുഖ്യമന്ത്രി

Share this story