87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യും; റേഷൻ വിതരണം ഏപ്രിൽ 1 മുതൽ

87 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യും; റേഷൻ വിതരണം ഏപ്രിൽ 1 മുതൽ

സംസ്ഥാനത്ത് 87 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി പി തിലോത്തമൻ. 1600 ഔട്ട് ലെറ്റുകൾ വഴിയാണ് ഇവ വിതരണം ചെയ്യുക. സംസ്ഥാനത്ത് മൂന്ന് മാസത്തേക്ക് വേണ്ടുന്ന ധാന്യം സംഭരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു

സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്ന് മുതൽ വിതരണം ചെയ്തു തുടങ്ങും. 15 കിലോ സൗജന്യ ഭക്ഷ്യസാധനം ഏപ്രിൽ 20ന് മുമ്പ് വാങ്ങണം. അതിന് ശേഷം കേന്ദ്രത്തിന്റെ വാഗ്ദാന പ്രകാരമുള്ള ഭക്ഷ്യധാന്യം എത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കും.

രാവിലെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്ക്ക് ശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും റേഷൻ വിതരമം നടത്തും. റേഷൻ കാർഡ് ഇല്ലാത്തവർക്ക്, അതാത് കുടുംബത്തിലെ മുതിർന്ന അംഗം സത്യവാങ്മൂലം നൽകിയാൻ മതിയാകും. ഇതിൽ ആധാർ നമ്പർ, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം. സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വേണ്ടാത്തവർ സർക്കാരിന് തിരികെ നൽകണമെന്നും മന്ത്രി അറിയിച്ചു

റേഷൻ കടകളിൽ ഒരേ സമയം അഞ്ച് പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളു. ഇവർ ശാരീരിക അകലം പാലിക്കണം. സന്നദ്ധ പ്രവർത്തകരോ, ജനപ്രതിനിധികളോ ഇവരെ സഹായിക്കണം. റേഷൻ വാങ്ങാൻ എത്താൻ കഴിയാത്തവർക്ക് വീട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുമെന്നും മന്ത്രി അറിയിച്ചു.

Share this story