രാത്രിയിൽ ബൈക്കുമായി പുറത്തേക്ക് പോകാൻ അനുവദിച്ചില്ല; യുവാവ് ജീവനൊടുക്കി

രാത്രിയിൽ ബൈക്കുമായി പുറത്തേക്ക് പോകാൻ അനുവദിച്ചില്ല; യുവാവ് ജീവനൊടുക്കി

രാത്രിയിൽ ബൈക്കുമായി പുറത്തേക്ക് പോകാൻ അനുവദിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെല്ലിയോട് റാം നിവാസിൽ വിജയൻ-ഗീത ദമ്പതിമാരുടെ മകൻ അഭിജിത്തി(23)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി 9.30 നായിരുന്നു സംഭവം. രാത്രി ബൈക്കുമായി പുറത്തിറങ്ങാൻ ഇറങ്ങാൻ ഒരുങ്ങിയ അഭിജിത്തിനെ വീട്ടുകാർ പുറത്തേക്ക് പോകാൻ അനുവദിച്ചിരുന്നില്ല. തുടർന്ന് മുറിക്കുള്ളിൽ കയറിയ ഇയാൾ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Share this story