മലയാളി നഴ്‌സുമാരുടെ ആശങ്ക പൂർണമായും ഉൾക്കൊള്ളുന്നു; കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി

മലയാളി നഴ്‌സുമാരുടെ ആശങ്ക പൂർണമായും ഉൾക്കൊള്ളുന്നു; കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി

ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജോലി ചെയ്യുന്ന മലയാളികളായ ആരോഗ്യപ്രവർത്തകരുടെ ക്ഷേമം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപരമായ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ ഇടപെടും. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും

മുംബൈ, ഡൽഹി നഗരങ്ങളിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാർ രോഗഭീതി കൊണ്ട് വിളിക്കുന്നുണ്ട്. നഴ്‌സ് സഹോദരിമാർ അടക്കമുള്ളവരുടെ ആശങ്ക പൂർണമായും ഉൾക്കൊള്ളുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മലയാളി നഴ്‌സുമാരുടെ സേവനം വളരെ വലുതാണ്. അവരുടെ സുരക്ഷാ അടക്കമുള്ള വിഷയങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share this story