സൗജന്യ റേഷൻ നാളെ മുതൽ; കാർഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് വിതരണം

സൗജന്യ റേഷൻ നാളെ മുതൽ; കാർഡ് നമ്പറിന്റെ അവസാന അക്കം അനുസരിച്ച് വിതരണം

സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ദിവസവും രാവിലെ മുതൽ ഉച്ച വരെ അന്ത്യോദയ മുൻഗണനാ വിഭാഗത്തിനും ഉച്ചയ്ക്ക് ശേഷം മുൻഗണനേതര വിഭാഗത്തിനുമാണ് റേഷൻ നൽകുന്നത്. റേഷൻ കടയിൽ ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ എത്താൻ പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചു

റേഷൻ വീടുകളിൽ എത്തിക്കാൻ ജനപ്രതിനിധികളുടെയോ സന്നദ്ധ പ്രവർത്തനത്തിന് രജിസ്റ്റർ ചെയ്തവരുടെയോ സഹായം മാത്രമേ തേടാവൂ. അല്ലാതെ വരുന്നവരെ പ്രോത്സാഹിപ്പിക്കരുത്. റേഷൻ കടയിൽ നേരിട്ട് എത്താനാകാത്തവരുടെ വീടുകളിൽ സാധനങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം

റേഷൻ കാർഡ് നമ്പർ പ്രകാരമാണ് ധാന്യങ്ങൾ വാങ്ങാനെത്തേണ്ടത്. ഏപ്രിൽ ഒന്നിന് പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് നമ്പർ ഉള്ളവർക്കാണ് റേഷൻ ലഭിക്കുക. ഏപ്രിൽ 2ന് 2, 3 നമ്പറിൽ അവസാനിക്കുന്ന റേഷൻ കാർഡ് ഉള്ളവർക്കും 4, 5 നമ്പറിൽ അവസാനിക്കുന്നവർക്ക് ഏപ്രിൽ 3നും 6,7 നമ്പറിൽ ഉള്ളവർക്ക് ഏപ്രിൽ 4നും 8,9 നമ്പറിൽ അവസാനിക്കുന്ന റേഷൻ കാർഡുള്ളവർക്ക് ഏപ്രിൽ 5നും റേഷൻ ലഭിക്കും.

Share this story