ഡോക്ടറുടെ കുറിപ്പടിയായി വരുന്നവർക്ക് ഒരാഴ്ച മൂന്ന് ലിറ്റർ മദ്യം; മാർഗനിർദേശം തയ്യാറാക്കി എക്‌സൈസ്

ഡോക്ടറുടെ കുറിപ്പടിയായി വരുന്നവർക്ക് ഒരാഴ്ച മൂന്ന് ലിറ്റർ മദ്യം; മാർഗനിർദേശം തയ്യാറാക്കി എക്‌സൈസ്

മദ്യം ലഭിക്കാത്തതിനെ തുടർന്ന് പിൻവാങ്ങൽ ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് ഡോക്ടർമാരുടെ കുറിപ്പടിയിൽ മദ്യം നൽകുന്നതിനുള്ള മാർഗനിർദേശം എക്‌സൈസ് തയ്യാറാക്കി. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാനുള്ള ചുമതല ബെവ്‌കോക്കാണ്

ഡോക്ടർമാരുടെ കുറിപ്പടി പരിശോധിച്ച ശേഷം മദ്യം അനുവദിക്കും. ഒരാഴ്ച ഒരു അപേക്ഷകന് മൂന്ന് ലിറ്റർ മദ്യമാണ് അനുവദിക്കുക. സ്റ്റോക്ക് അനുസരിച്ചാണ് ഏത് മദ്യം നൽകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവർക്ക് എക്‌സൈസ് ഒരു പെർമിറ്റ് അനുവദിക്കും. ഈ പെർമിറ്റ് പകർപ്പ് ബെവ്‌കോയ്ക്ക് കൈമാറുകയും ചെയ്യും

അപേക്ഷകന്റെ മൊബൈൽ നമ്പറിൽ വിളിച്ച ശേഷമാകും മദ്യം എത്തിക്കാനുള്ള തുടർ നടപടികൾ ബെവ്‌കോ സ്വീകരിക്കുക. ഒരാഴ്ച മൂന്ന് ലിറ്റർ മദ്യം എന്ന നിലയിൽ ദിവസം 420 മില്ലി മദ്യമാകും കഴിക്കാൻ സാധിക്കുക. എട്ടാം ദിവസം വീണ്ടും മദ്യം വേണമെങ്കിൽ വീണ്ടും പാസ് എടുത്ത് എക്‌സൈസിനെ സമീപിക്കണം.

Share this story