സാനിറ്റൈസർ പൂഴ്ത്തിവയ്പ്; രണ്ട് പേർ അറസ്റ്റിൽ

സാനിറ്റൈസർ പൂഴ്ത്തിവയ്പ്; രണ്ട് പേർ അറസ്റ്റിൽ

കൊറോണ പ്രതിരോധത്തിന് അവശ്യ വസ്തുവാണ് സാനിറ്റൈസർ. കൊറോണ പടർന്ന് പിടിച്ചതോടെ സാനിറ്റൈസറിനും ഡിമാന്റ് കൂടി തുടങ്ങി, അതോടെ പൂഴ്ത്തിവയ്പും.

മുംബൈയിൽ പതിനായിരം കുപ്പി സാനിറ്റൈസർ കൈവശം വച്ചതിനാണ് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. രാജേഷ് ചൗധരി, ജഗതീഷ് ഭമാനിയ എന്നിവരുടെ അറസ്റ്റ് പൊലീസ് നടത്തി. ചാർക്കോപ്പ് ഏരിയയിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ പൂഴ്ത്തി വച്ച സാനിറ്റൈസറുകൾക്ക് 10.28 ലക്ഷം രൂപ വില വരും. എല്ലായിടത്തേയും പോലെ മഹാരാഷ്ട്രയിലും സാനിറ്റൈസറിന് വലിയ ഡിമാന്റ് ആണ്.

അവശ്യ വസ്തു നിയമ പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയതതെന്ന് പൊലീസ്. കൊറോണ വൈറസ് വ്യാപനത്തോട് അടുപ്പിച്ച് മാസ്‌ക്കുകളും സാനിറ്റൈസറുകളും അവശ്യ വസ്തുക്കളുടെ പട്ടികയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിരുന്നു.

Share this story