ആശങ്ക മാറാതെ കേരളം: 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 12 പേർ കാസർകോട്

ആശങ്ക മാറാതെ കേരളം: 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 12 പേർ കാസർകോട്

സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 12 പേർ കാസർകോടും എറണാകുളത്ത് മൂന്ന് പേരും തൃശ്ശൂർ, കണ്ണൂർ, മലപ്പുറം ജില്ലകളിൽ രണ്ട് പേർ വീതവും പാലക്കാട് ഒരാളുമാണുള്ളത്. 24 പേരിൽ 9 പേർ മാത്രമാണ് വിദേശത്ത് നിന്ന് വന്നവർ ബാക്കി 15 പേരും സമ്പർക്കത്തിലൂടെ രോഗബാധയേറ്റവരാണ്.

സംസ്ഥാനത്ത് ആശുപത്രിയിൽ 622 പേർ ചികിത്സയിൽ കഴിയുന്നു. ഇന്ന് 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7965 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതിൽ 7256 എണ്ണവും നെഗറ്റീവാണ്. ഇതുവരെ രോഗബാധയുണ്ടായവരിൽ 191 പേർ വിദേശത്ത് നിന്ന് വന്നവരും ഏഴ് പേർ വിദേശികളുമാണ്. 67 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

കാസർകോട് മെഡിക്കൽ കോളജ് നാല് ദിവസത്തിനുള്ളിൽ കൊവിഡ് ആശുപത്രിയാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം ഇന്ന് ആരംഭിച്ചു. അരിയുടെ അളവിൽ കുറവുണ്ടെന്ന് പരാതികൾ ഉയർന്നിട്ടുണ്ട്. റേഷൻ വ്യാപാരികൾ ഇത് ശ്രദ്ധിക്കണം. കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story