സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നൽകി; ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നൽകി; ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിനെ സഹായിക്കുന്നതിനായുള്ള സാലറി ചലഞ്ചിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് സാലറി ചലഞ്ച്

ജീവനക്കാരുടെ പ്രതികരണം തേടിയ ശേഷം ഇക്കാര്യത്തിൽ തുടർ നടപടിയെടുക്കും. എല്ലാ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നിർബന്ധമായി നൽകണോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എല്ലാ മന്ത്രിമാരും ഒരു ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ നിർദേശമുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. സാലറി ചലഞ്ചിൽ പങ്കെടുക്കാത്ത ജീവനക്കാരുടെ ശമ്പളം മറ്റ് സംസ്ഥാന സർക്കാരുകളുടെ മാതൃകിൽ വെട്ടിക്കുറച്ചേക്കും.

സർവീസ് സംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് സാലറി ചലഞ്ച് വീണ്ടും കൊണ്ടുവരാൻ തീരുമാനമായത്. തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര സർക്കാരുകൾ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു.

Share this story