മുംബൈ ധാരാവിയിൽ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു

മുംബൈ ധാരാവിയിൽ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു

മുംബൈ ധാരാവി ചേരി മേഖലയിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തു. 56കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം സിയോൺ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളായ 10 പേരെ സമ്പർക്ക വിലക്കിൽ നിർത്തിയിട്ടുണ്ട്. രോഗബാധിതൻ താമസിച്ച കെട്ടിടം അടച്ചുപൂട്ടി. രോഗബാധിതനുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടിക തയാറാക്കുകയാണ്.

ധാരാവി ചേരി മേഖലയിൽ 613 ഹെക്ടർ സ്ഥലത്ത് 15 ലക്ഷത്തോളം ജനങ്ങളാണ് കഴിയുന്നത്. ഇവിടെ കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ ആരോ​ഗ്യവകുപ്പ് അധികൃതർ കർശന ജാ​ഗ്രതയാണ് പുലർത്തുന്നത്. മഹാരാഷ്ട്ര‍യിൽ റിപ്പോർട്ട് ചെയ്ത 320 കൊവിഡ് കേസുകളിൽ പകുതിയും മുംബൈ നഗരത്തിലാണ്.

Share this story