കർണാടകയുടേത് മനുഷ്യത്വരഹിത നിലപാട്; 5.30ക്ക് മുമ്പ് തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി

കർണാടകയുടേത് മനുഷ്യത്വരഹിത നിലപാട്; 5.30ക്ക് മുമ്പ് തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി

കാസർകോട് നിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കർണാടക അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയെ അറിയിച്ചു. കൂർഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളാനാകില്ല. രോഗബാധിതമായ ഒരു പ്രദേശത്ത് നിന്നും മറ്റൊരു പ്രദേശത്തെ വേർതിരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കർണാടക കോടതിയിൽ പറഞ്ഞു.

മംഗലാപുരം റെഡ് സോൺ ആയി ഇന്ന് രാവിലെ പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ എന്തെങ്കിലും മാർഗനിർദേശം നൽകിയാൽ ചെയ്യാൻ ബാധ്യസ്ഥരാണെന്നും കർണാടക അറിയിച്ചു. എന്നാൽ കർണാടകയുടേത് മനുഷ്യത്വരഹിത നടപടിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൊവിഡ് കൊണ്ട് മാത്രമല്ല ആളുകൾ മരിക്കുന്നത്. മറ്റ് കാരണങ്ങൾ കൊണ്ട് മരിച്ചാൽ ആര് ഉത്തരം പറയുമെന്ന് കോടതി ചോദിച്ചു

ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരുടെ യോഗം ഉടനുണ്ടാകുമെന്നും ഇതിൽ തീരുമാനമാകുമെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് തള്ളിയ ഹൈക്കോടതി ഇന്ന് വൈകുന്നേരം 5.30ന് മുമ്പ് തീരുമാനമുണ്ടാകണമെന്ന് നിലപാട് എടുത്തു. അഞ്ചരക്ക് കോടതി വീണ്ടും ചേരും. ഇതിന് മുമ്പ് തീരുമാനം ഉണ്ടായില്ലെങ്കിൽ കോടതി ഉത്തരവിറങ്ങുമെന്നും ഹൈക്കോടതി വ്യക്തമാക്കി

Share this story