കൊറോണ പ്രതിരോധത്തിനായി കേരളത്തിന് കേന്ദ്രവിഹിതമായി 157 കോടി

കൊറോണ പ്രതിരോധത്തിനായി കേരളത്തിന് കേന്ദ്രവിഹിതമായി 157 കോടി

കൊറോണ വൈറസ് പ്രതിരോധത്തിനായി സംസ്ഥാനത്തിന് കേന്ദ്രവിഹിതമായി 157 കോടി രൂപ നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടന്ന വീഡിയോ കോൺഫറൻസിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് കൊറോണ ആശുപത്രികൾ തുടങ്ങാൻ വലിയ തുക ആവശ്യമാണ്. ഇതിനായി ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും തുക അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു

ലോക്ക് ഡൗൺ കാലാവധി ഏപ്രിൽ 15ന് അവസാനിക്കാനിരിക്കെ ജനങ്ങളുടെ തള്ളിക്കയറ്റം ഒഴിവാക്കുന്നതിനുള്ള തയ്യാറെടുപ്പിനായി സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ നിർദേശം തേടിയിട്ടുണ്ട്. അതേസമയം ലോക്ക് ഡൗൺ കാലാവധി നീട്ടുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല

പ്രധാനമന്ത്രി മോദി നാളെ രാജ്യത്തോട് സംസാരിക്കുന്നുണ്ട്. രാവിലെ 9 മണിക്ക് വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം സംസാരിക്കുക. ഇതിൽ ലോക്ക് ഡൗൺ സംബന്ധിച്ച വിഷയങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share this story