കൊറോണയുടെ പേരിൽ പണപ്പിരിവ്; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

കൊറോണയുടെ പേരിൽ പണപ്പിരിവ്; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

കൊറോണ വൈറസ് ബാധയെ തുടർന്ന് പ്രതിസന്ധിയിലായവരെ സഹായിക്കാനെന്ന പേരിൽ പണപ്പിരിവ് നടത്തിയ എം എസ് എഫ് പ്രവർത്തകനെതിരെ കേസ്. എം എസ് എഫ് നിയോജക മണ്ഡലം ഭാരവാഹിയും അധ്യാപകനുമായ മുഹമ്മദ് ആസിഫിനെതിരെയാണ് കേസ്

കൊവിഡ് ബാധിതരെ സഹായിക്കാനെന്ന പേരിൽ പണം ആവശ്യപ്പെട്ട് പത്ത് ദിവസം മുമ്പ് വാട്‌സാപ്പ് സന്ദേശം മേഖലയിൽ പ്രചരിച്ചിരുന്നു. മുഹമ്മദ് ആസിഫിന്റെ നേതൃത്വത്തിലാണ് ഈ സന്ദേശം തയ്യാറാക്കി പ്രചരിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. നിരവധി ആളുകൾ ഇയാളുടെ അക്കൗണ്ടിലേക്ക് പണമയച്ചിട്ടുണ്ടെന്നും കണ്ടെത്തി.

മുഹമ്മദ് ആസിഫിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ബീച്ചിലും പരിസരത്തും കുറച്ചാളുകൾക്ക് ഭക്ഷണം എത്തിച്ചിരുന്നു. എന്നാൽ ഇതിന് ചെലവാകുന്നതിനേക്കാൾ വലിയ തുകയാണ് ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് സൂചന.

Share this story