സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവർ നിർബന്ധമായും 28 ദിവസത്തെ ഐസോലേഷൻ പൂർത്തിയാക്കണം

സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവർ നിർബന്ധമായും 28 ദിവസത്തെ ഐസോലേഷൻ പൂർത്തിയാക്കണം

കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രത വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാർച്ച് 5 മുതൽ 24 വരെ വിദേശ രാജ്യങ്ങളിൽ നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും 28 ദിവസത്തെ ഐസോലേഷനിൽ കഴിയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു

ദിശാ നമ്പറിലേക്ക് വിളിച്ച് നിർദേശങ്ങൾ സ്വീകരിക്കണം. ഇത്തരക്കാർ പ്രായമുള്ളവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവരുമായി ഇടപഴകരുത്. സമൂഹവ്യാപനം തടയാനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴിയാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജനജീവിതം സ്തംഭിപ്പിക്കാനല്ല സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ കരുതലോടെ നീങ്ങേണ്ടതുണ്ട്. ഒരു കുടുംബത്തെയും ഈ ഘട്ടത്തിൽ ഒറ്റപ്പെടുത്താൻ പാടില്ല. കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബത്തോട് ചിലർ സ്വീകരിക്കുന്ന സമീപനത്തെ കുറിച്ച് പരാതികൾ ഉയർന്നിട്ടുണ്ട്. അത്തരം അനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ സംവിധാനവും സമൂഹവും ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story