കാസർകോട് രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കൊവിഡ്; ജില്ലയിൽ ആശങ്ക പടരുന്നു

കാസർകോട് രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കൊവിഡ്; ജില്ലയിൽ ആശങ്ക പടരുന്നു

കാസർകോട് ജില്ലയിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഏഴ് പേർക്കാണ് ഇത്തരത്തിൽ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയതിനെ തുടർന്ന് നടത്തിയ പതിവ് പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. എന്നാൽ യാതൊരു രോഗലക്ഷണങ്ങളും ഇവർ പ്രകടിപ്പിച്ചിരുന്നില്ല

ഇത് വലിയ ആശങ്കയാണ് ആരോഗ്യവകുപ്പിനുണ്ടാക്കുന്നത്. പ്രതിരോധ ശേഷി കൂടുതൽ ഉള്ളവരായതിനാലാകാം ലക്ഷണങ്ങൾ കാണിക്കാതിരുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നിലവിൽ ഗൾഫിൽ നിന്നെത്തിയ എല്ലാവരുടെയും സാമ്പിളുകൾ പരിശോധിക്കൽ സാധ്യമല്ല. റാപിഡ് ടെസ്റ്റ് തുടങ്ങിയാൽ എല്ലാവരെയും പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കേരളത്തിൽ ഇന്നലെ 24 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 12 പേരും കാസർകോട് ജില്ലയിലായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ള ജില്ലയും കാസർകോടാണ്.

Share this story