ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം: സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം: സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം ബീവറേജസ് കോർപറേഷൻ മദ്യം ലഭ്യമാക്കുമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് സ്‌റ്റേ. സർക്കാരിന് സത്യവാങ്മൂലം ഫയൽ ചെയ്യാൻ ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.

മദ്യാസക്തർക്ക് മദ്യം ബീവറേജസ് കോർപറേഷൻ വഴി നൽകാനുള്ള ഉത്തരവിനെ സർക്കാർ കോടതിയിൽ ന്യായീകരിച്ചിരുന്നു. മദ്യം ലഭിക്കാതെ വരുമ്പോൾ രോഗലക്ഷണം കാണിക്കുന്നവർ നിരവധി പേരുണ്ട്. സംസ്ഥാനത്ത് എല്ലാവരെയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാകില്ല. അതിനുള്ള സൗകര്യം സംസ്ഥാനത്തില്ലെന്നും സർക്കാർ പറഞ്ഞു

എന്നാൽ ഉത്തരവിന് എന്ത് ശാസ്ത്രീയ അടിത്തറയുണ്ടെന്ന് കോടതി ചോദിച്ചു. മദ്യാസക്തർക്ക് മദ്യം നൽകുന്നുവെന്നതിന് അപ്പുറം ഇതിലെന്താണ് കാര്യമെന്നും കോടതി ചോദിച്ചു. കുറിപ്പടി നൽകാൻ ഡോക്ടർമാരെ നിർബന്ധിക്കുന്നില്ലെന്നും മദ്യം പൂർണമായി നിരോധിച്ച സംസ്ഥാനങ്ങളിലും ഡോക്ടർമാരുടെ കുറിപ്പടി പ്രകാരം മദ്യം ലഭ്യമാക്കുന്നുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

Share this story