സംസ്ഥാനത്ത് 28 ആശുപത്രികൾ കൊവിഡ് ആശുപത്രികളായി സജ്ജീകരിച്ചു

സംസ്ഥാനത്ത് 28 ആശുപത്രികൾ കൊവിഡ് ആശുപത്രികളായി സജ്ജീകരിച്ചു

സംസ്ഥാനത്ത് കൊവിഡ് 19 ചികിത്സക്കായി 28 ആശുപത്രികൾ കൊവിഡ് ആശുപത്രികളാക്കി സജ്ജീകരിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിലും പ്രത്യേത സൗകര്യത്തോടെയാണ് ആശുപത്രികൾ ഒരുക്കിയിട്ടുള്ളത്.

തിരുവനന്തപുരത്ത് മെഡിക്കൽ കോളജും ജനറൽ ആശുപത്രിയും കൊവിഡ് ആശുപത്രിയാക്കി മാറ്റി. കാസർകോട് മെഡിക്കൽ കോളജാണ് കൊവിഡ് ആശുപത്രിയാക്കി മാറ്റിയത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയും കൊവിഡ് ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്.

സംസ്ഥാനത്ത് 28 ആശുപത്രികൾ കൊവിഡ് ആശുപത്രികളായി സജ്ജീകരിച്ചു

കണ്ണൂരിൽ ജില്ലാ ആശുപത്രിയും മെഡിക്കൽ കോളജും കൊവിഡ് ആശുപത്രിയാക്കി മാറ്റി. കോഴിക്കോട് മെഡിക്കൽ കോളജും ജനറൽ ആശുപത്രിയുമാണ് കൊവിഡ് ആശുപത്രിയാക്കിയത്.

Share this story