കോട്ടയത്ത് കമ്മ്യൂണിറ്റി കിച്ചൺ നിർത്തിയെന്ന് വാർത്ത; അടിസ്ഥാനരഹിതമെന്ന് മന്ത്രി എ സി മൊയ്തീൻ

കോട്ടയത്ത് കമ്മ്യൂണിറ്റി കിച്ചൺ നിർത്തിയെന്ന് വാർത്ത; അടിസ്ഥാനരഹിതമെന്ന് മന്ത്രി എ സി മൊയ്തീൻ

കോട്ടയം മുൻസിപ്പാലിറ്റിയിലും ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചൺ നിർത്തിവെച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി എ സി മൊയ്തീൻ. സംസ്ഥാനത്തെ എല്ലാ കമ്മ്യൂണിറ്റി കിച്ചണുകളും പ്രവർത്തനക്ഷമമാണ്. വരും ദിവസങ്ങളിൽ സാമൂഹിക അടുക്കളയിൽ അളവ് കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു

കോട്ടയം മുൻസിപ്പാലിറ്റിയിൽ കമ്മ്യൂണിറ്റി കിച്ചൺ നിർത്തിയെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ കലക്ടറോട് വിവരം തേടി. നിലവിൽ യാതൊരു പ്രശ്‌നവുമില്ലെന്നും മന്ത്രി പറഞ്ഞു.

തദ്ദേശഭരണസ്ഥാപനങ്ങളുടെ കയ്യിലുള്ള ഫണ്ടുകൾ തീർന്നു തുടങ്ങിയതിനാൽ പല പഞ്ചായത്തുകളും കമ്മ്യൂണിറ്റി കിച്ചൺ നിർത്തിയെന്നും മുൻസിപ്പാലിറ്റിയും ഉടൻ നിർത്തുമെന്നുമായിരുന്നു വാർത്ത. 23 കോടി രൂപയാണ് സംസ്ഥാന സർക്കാർ കമ്മ്യൂണിറ്റി കിച്ചൺ സജ്ജമാക്കാനായി കുടുംബശ്രീക്ക് അനുവദിച്ചിരിക്കുന്നത്.

Share this story