കൊവിഡ് 19: കോട്ടയത്ത് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളും നഴ്‌സും വീട്ടിലേക്ക് മടങ്ങി

കൊവിഡ് 19: കോട്ടയത്ത് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളും നഴ്‌സും വീട്ടിലേക്ക് മടങ്ങി

കൊവിജ് 19 ബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൃദ്ധദമ്പതികൾ രോഗം ഭേദമായതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങി. ഇവരെ ചികിത്സിച്ച നഴ്‌സിനും കൊവിഡ് ബാധ സ്ഥിരകീരിച്ചിരുന്നു. ഇവരും രോഗം ഭേദമായി വീട്ടിലേക്ക മടങ്ങി

ഇറ്റലിയിൽ നിന്നെത്തിയ കുടുംബാംഗങ്ങളിൽ നിന്നുമാണ് റാന്നി സ്വദേശികളായ തോമസ്(93), മറിയാമ്മ(88) എന്നിവർക്ക് കൊറോണ ബാധിച്ചത്. ഇത്രയും പ്രായമേറിയ രോഗികളായിട്ടും ചികിത്സിച്ച് ഭേദപ്പെടുത്തിയത് കേരളത്തിന് അഭിമാനിക്കാനാകുന്നതാണ്. 60 വയസ്സിന് മുകളിൽ പ്രായമുള്ള കൊവിഡ് രോഗികളെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്.

ചികിത്സയിലിരിക്കെ ഇവരുടെ നില ഒരു ഘട്ടത്തിൽ വഷളായിരുന്നു. എന്നാൽ വിദഗ്ധ ചികിത്സ വഴിയും പരിചരണത്തിലൂടെയും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു.

ഇവരെ പരിചരിക്കുന്നതിനിടെയാണ് ആരോഗ്യപ്രവർത്തകക്ക് രോഗം പിടിപെട്ടത്. രോഗം ഭേദമായി മടങ്ങുന്നതിൽ സന്തോഷമുണ്ടെന്ന് നഴ്‌സ് രേഷ്മ മോഹൻദാസ് പ്രതികരിച്ചു.

Share this story