ലോക്ക് ഡൗൺ അപാരത: മദ്യവിൽപ്പന ശാല കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു

ലോക്ക് ഡൗൺ അപാരത: മദ്യവിൽപ്പന ശാല കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു

ലോക്ക് ഡൗൺ പുരോഗമിക്കവെ മംഗലാപുരത്ത് മദ്യവിൽപ്പനശാല കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു. ഉള്ളാലിലുള്ള മദ്യവിൽപ്പനശാലയിലാണ് മോഷണം നടന്നത്.

കടയുടെ ഷട്ടർ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ വില കൂടിയ ബ്രാൻഡുകൾ അടക്കമുള്ള കുപ്പികളാണ് എടുത്തുകൊണ്ടു പോയത്. തെളിവ് നശിപ്പിക്കാനായി കടയിലെ സിസിടിവി റെക്കോർഡറും മോഷ്ടാക്കൾ എടുത്തു. തൊട്ടടുത്ത കടയിൽ നിന്ന് പത്ത് പായ്ക്കറ്റ് സിഗരറ്റും മോഷണം പോയിട്ടുണ്ട്.

Share this story