ലോക്ക് ഡൗൺ ലംഘിച്ച് പ്രാർഥന; കോട്ടയത്തും പത്തനംതിട്ടയിലുമായി 33 പേർ അറസ്റ്റിൽ

ലോക്ക് ഡൗൺ ലംഘിച്ച് പ്രാർഥന; കോട്ടയത്തും പത്തനംതിട്ടയിലുമായി 33 പേർ അറസ്റ്റിൽ

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് നിസ്‌കാരത്തിനായി ഒത്തുകൂടിയവർ അറസ്റ്റിൽ. ഈരാറ്റുപേട്ടയിലാണ് സംഭവം. 23 പേരാണ് അറസ്റ്റിലായത്.

പള്ളികളിൽ പോലീസ് പരിശോധനയുണ്ടാകുമെന്ന് ഉറപ്പുള്ളതിനാൽ സമീപത്തെ സ്‌കൂളിലാണ് ഇവർ വെള്ളിയാഴ്ച ജുമാ സംഘടിപ്പിച്ചത്. സ്‌കൂളിന്റെ മാനേജർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

പത്തനംതിട്ടയിലും ലോക്ക് ഡൗൺ ലംഘിച്ച് മതപ്രാർഥന സംഘടിപ്പിച്ച പത്ത് പേർ അറസ്റ്റിലായി. കുലശേഖരമംഗലത്താണ് സംഭവം.

Share this story